യുവതിയുടെ സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമംനടിച്ച് യുവതിയെ വശത്താക്കി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ അരങ്ങാട്ട് പറമ്പ് ഐശ്വര്യ വീട്ടില്‍ അനി എന്ന അനീഷി(38) നെയാണ് തിരുവനന്തപുരത്തുനിന്ന് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍മാരായ യുവതികളുമായി ബന്ധം സ്ഥാപിച്ച് അവരുടെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്നു സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്ന് ഇത്തരം ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. ഡിവൈ.എസ്.പി. എം. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കാനാണ് ഇയാള്‍ യുവതികളുടെ ചിത്രങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്നതെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. അനീഷില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ഫോട്ടോ അപ്ലോഡ് ചെയ്യാനായുള്ള സോഫ്റ്റുവേറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...