ഇവിടെയുള്ളവരെല്ലാം ഉടന്‍ മരിക്കുമെന്ന് മലയാളി ജ്യേത്സ്യന്റെ പ്രവചനം!!! ജീവനും കൊണ്ട് നാടുവിട്ടു ഗ്രാമവാസികള്‍

ബാംഗളൂരു: മരണം ഉടനെന്ന മലയാളി ജ്യോതിഷന്റെ പ്രവചനത്തെ തുടര്‍ന്ന് കന്നഡ ഗോത്രഗ്രാമത്തില്‍നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ നാടുവിട്ടോടി. ഗ്രാമത്തിന് നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നായിരുന്നു ജ്യോതിഷന്റെ പ്രവചനം. ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവര്‍ഗക്കാരിലെ 25 കുടുംബങ്ങളാണ് നാടുവിട്ടോടിയത്.

ഇവിടെയുളള കുടുംബങ്ങളിലെ ധാരാളം പേര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മരിച്ചതോടെയാണ് ഇവര്‍ ജ്യോതിഷനെ കാണനെത്തിയത്. തുടര്‍ന്ന് ഇവര്‍ നാഗ അമ്പലം പണിതു. എന്നിട്ടും മരണങ്ങള്‍ അടിക്കടി സംഭവിക്കുന്നതിനാലാണ് ഇവര്‍ നാടുവിട്ടത്. കൊപ്പാളിലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണ് ഇവര്‍ ഇപ്പോള്‍ കുടിയേറിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7