ഫാ. എബ്രഹാം വര്‍ഗീസ് സ്വഭാവഹത്യ നടത്തി,അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി: കുമ്പസാര പീഡനക്കേസ് പ്രതിയുടെ യൂട്യൂബ് വീഡിയോക്കെതിരെ ഇരയായ യുവതിയുടെ പരാതി

കൊച്ചി: കുമ്പസാര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്റെ യൂട്യൂബ് വീഡിയോക്ക് എതിരെ ഇരയായ യുവതിയുടെ പരാതി. ഫാ. എബ്രഹാം വര്‍ഗീസ് സ്വഭാവഹത്യ നടത്തി എന്നാണ് പരാതി. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനാണ് യുവതി പരാതി നല്‍കിയത്. യുവതിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ വൈദികന്റെ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

കേസില്‍ താന്‍ നിരപരാധിയാണന്നാണ് വൈദികന്‍ വിഡിയോയില്‍ പറയുന്നത്. താന്‍ പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളിലൊന്നും നാട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് വിഡിയോയില്‍ പറയുന്നു. സ്വഭാവ ദൂഷ്യ ആരോപണം ഉള്‍പ്പെടെ യുവതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വിഡിയോയില്‍ ഉണ്ട്. യുവതിയെ തിരിച്ചറിയാനാവും വിധം ഭര്‍ത്താവിന്റെ പേരും വിഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേസില്‍ റിമാന്‍ഡിലുള്ള ഓര്‍ത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിലെ രണ്ടാം പ്രതി ഫാ.ജോബ് മാത്യു, മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണവുമായി സഹകരിക്കാമെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു വൈദികരുടെ ആവശ്യം. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ്രൈകംബ്രാഞ്ച് ജാമ്യാപേക്ഷയെ എതിര്‍ത്തു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് വൈദികരുടെ തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7