ജോഹന്നാസ്ബര്‍ഗ്: മഹാത്മാഗാന്ധിയുടെ വീക്ഷണത്തില്‍ താന്‍ അടിയുറച്ച് വിശ്വസിക്കുന്നതായി മുന്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ. വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ ആഫ്രിക്കന്‍ വിപ്ലവ നായകന്‍ നെല്‍സണ്‍ മണ്ഡേലയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് തന്റെ ജീവിതത്തില്‍ മഹാത്മാ ഗാന്ധിയുടെ സ്വാധീനമുണ്ടായതിനെക്കുറിച്ച് ഒബാമ വാചാലനായത്.
മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂതര്‍ കിങ്, എബ്രാഹാം ലിങ്കണ്‍ എന്നീ മഹാന്മാര്‍ സമത്വം, തുല്യനീതി, സ്വാതന്ത്ര്യം എന്നീ തത്വങ്ങളിലൂന്നിയാണ് പ്രവര്‍ത്തിച്ചു വന്നത്. ഈ തത്വങ്ങളിലൂന്നിയാണ് ലോകം മുന്നോട്ട്പോവുന്നതെങ്കില്‍ സമാധാനം പുലരുമെന്നും ഒബാമ പറഞ്ഞു.
എല്ലാവരും തുല്യരാണെന്നും അവരുടെ അവകാശങ്ങള്‍ മറ്റാര്‍ക്കും അധീനമല്ലെന്നുമുള്ള ബോധത്തിലാണ് ബഹു വംശീയ ജനാധിപത്യം ഉടലെടുക്കുന്നതെന്നും ഒബാമ പറഞ്ഞു. ‘പ്രവര്‍ത്തിക്കു, മാറ്റത്തിനായി പ്രചോദിപ്പിക്കു’ എന്ന വിഷയത്തില്‍ 16മാത് നെല്‍സണ്‍ മണ്ഡേല ലച്ചറിന്റെ ഭാഗമായിട്ടായിരുന്നു ഒബാമയുടെ പ്രസംഗം.