കൊച്ചി: നായകനാകുന്ന തമിഴ് ചിത്രം ‘പേരന്‍പി’ന്റെ ടീസര്‍ പുറത്തിറങ്ങി. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ റിലീസിനായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അമുധന്‍ എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ അഭിനയ ചാതുര്യം ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രമാണിത്. പല ചലച്ചിത്ര മേളകളിലും ഇതിനോടകം പലവട്ടം പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
തങ്ക മീങ്കല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സാധന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.