പൃഥ്വിരാജ് ഇനി സംവിധായകന്‍; ലൂസിഫറിന് തിരിതെളിഞ്ഞു, ചിത്രങ്ങള്‍ കാണാം

കൊച്ചി:സൂപ്പര്‍താരം പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന് ഔദ്യോഗികമായി തുടക്കമായി. മോഹന്‍ലാലിനെ നായകനായെത്തുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പൂജയുടെ ചിത്രങ്ങള്‍.

തിങ്കളാഴ്ച കുട്ടിക്കാനത്ത് വെച്ച് നടന്ന ചടങ്ങിലെ സിനിമ മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും ചടങ്ങില്‍ പങ്കെടുത്തു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ജൂണ്‍ 18 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണിത്. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. കൂടാതെ മലയാളത്തിലെ യുവതാരങ്ങളായ ഇന്ദ്രജിത്തും ടോവിനോ തോമസും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment