നാളത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു; കരിദിനം ആചരിക്കുമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു. പകരം നാളെ കരിദിനം ആചരിക്കും.നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേരത്തെ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേയാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ പൊലിസ് കസ്റ്റഡിലെടുത്തത്.ഇവരെ പിന്നീട് വിട്ടയച്ചു.

pathram desk 2:
Related Post
Leave a Comment