തെലുങ്കിനും തമിഴിനും പിന്നാലെ നടി ശ്രീ റെഡ്ഡിയുടെ അടുത്ത ഇര മലയാള സിനിമയാണെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തെലുങ്കില്‍ നടന്‍ നാനി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീ റെഡ്ഡി കോളിവുഡിനെയും വിറപ്പിച്ചിരിക്കുകയാണ്. തമിഴിലെ പ്രമുഖ സംവിധായകനായ മുരുഗദോസ്, നടന്‍ ശ്രീകാന്ത്, നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍.
തമിഴ് ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തുന്നത്. ‘ഹായ് തമിഴ് ഡയറക്ടര്‍ മുരുഗദാസ് ജി..സുഖമാണോ? നിങ്ങള്‍ ഗ്രീന്‍ പാര്‍ക്ക് ഹോട്ടല്‍ ഓര്‍ക്കുന്നുണ്ടോ?’ അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് മുരുഗദോസിനെതിരെയുള്ള ശ്രീ റെഡ്ഡിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുരുഗദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ പാര്‍ക്ക് ഹോട്ടലില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് പാര്‍ട്ടി നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ ശ്രീകാന്തിനെതിരെയുള്ള ശ്രീ റെഡ്ഡിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ക്ലബില്‍ നാം ഒരുമിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ നിങ്ങള്‍ എനിക്ക് ഒരു റോള്‍ ഓഫര്‍ ചെയ്തിരുന്നു’ എന്നും ശ്രീ പറയുന്നു. ശ്രീകാന്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതും ശ്രീ റെഡ്ഡി സമ്മതിക്കുന്നുണ്ട്.
തമിഴിലെ പ്രമുഖ നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സിനെതിരെയാണ് ശ്രീ റെഡ്ഡിയുടെ അടുത്ത അമ്പ്. ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് രാഘവ തന്നെ ശാരീരികമായി ഉപയോഗിച്ചതെന്ന് ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു. സിനിമയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ രാഘവ നേരിട്ട കഷ്ടപ്പാടുകളും പാവപ്പെട്ടവര്‍ക്കായി രാഘവ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ചറിഞ്ഞ് തനിക്കേറെ മതിപ്പ് തോന്നിയെന്നും ശ്രീ റെഡ്ഡി പറയുന്നു. എന്നാല്‍ പിന്നീട് രാഘവ തന്റെ തനി സ്വഭാവം പുറത്തെടുത്തുവെന്നും അവിടെ വച്ച് തന്നെ ശാരീരികമായി ഉപയോഗിച്ച ശേഷം തന്റെ റോള്‍ ഓക്കേ ആയതായി അറിയിക്കുകയും ചെയ്തുവെന്നാണ് ശ്രീ റെഡ്ഡി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
ശ്രീയുടെ അടുത്ത ഇര ആരെന്നുള്ള ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ തമിഴ് കഴിഞ്ഞ് അടുത്ത ഊഴം മലയാള താരങ്ങള്‍ക്കാണെന്ന് ശ്രീ റെഡ്ഡി പറഞ്ഞിരുന്നതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.