അജ്മാന്‍: ഭര്‍ത്തൃമതിയായ കാമുകിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. കാമുകിയുമായുള്ള തന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിന് പ്രതികാരമായി യുവാവ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സാപ്പിലും ഇമോയിലും പോസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ അജ്മാന്‍ ക്രിമിനല്‍ കോടതി ഭര്‍ത്താവിന് ആറുമാസം തടവും 100,000 ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാട്ടിലേക്ക് പറഞ്ഞയക്കാനും തീരുമാനമായി. വൈവാഹിക രഹസ്യങ്ങള്‍ പുറത്താക്കിയെന്ന കുറ്റത്തിനാണ് 38കാരനായ അറബ് യുവാവിനെതിരേ കോടതി ശിക്ഷ വിധിച്ചത്.
കാമുകിയുമായുള്ള ബന്ധം എതിര്‍ത്താല്‍ തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി കോടതിയെ ബോധിപ്പിച്ചു. ഭര്‍ത്താവിന്റെ അമിതമദ്യാപന ശീലത്തെ താന്‍ എതിര്‍ത്തതും തന്നോടുള്ള വിരോധത്തിന് കാരണമായതായും യുവതി പറഞ്ഞു. ഭര്‍തൃമതിയായ കാമുകിക്ക് തന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തതായി പിന്നീട് യുവതി കണ്ടെത്തുകയായിരുന്നു. നന്നായി മദ്യപിച്ച ഭര്‍ത്താവ് വളരെ വൈകിയായിരുന്നു അന്ന് വീട്ടിലെത്തിയത്. ഭാര്യയുടെ ചിത്രങ്ങള്‍ അയച്ചതായി കാമുകിക്കയച്ച ടെക്സ്റ്റ് മെസേജുകളും താന്‍ കാണാനിടയായതായി യുവതി പറഞ്ഞു.
ഇക്കാര്യം താന്‍ മനസ്സിലാക്കിയെന്നറിഞ്ഞ ഭര്‍ത്താവ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടികളുമായി ഒരു വിധം വീട്ടില്‍ നിന്ന് രക്ഷിപ്പെടുകയായിരുന്നു. അന്ന് രാത്രി കോര്‍ണിഷിലാണ് കുട്ടികള്‍ക്കൊപ്പം കഴിച്ചുകൂട്ടിയതെന്നും യുവതി പറഞ്ഞു. പിന്നീട് ബന്ധുവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഭര്‍ത്താവ് കോടതിയില്‍ ഹാജരായില്ല ഇയാളുടെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.