കൊച്ചി:ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗ് സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടി രചനയും ആരോപണങ്ങളുമായി രംഗത്തെത്തി.’ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടെന്ന് അദ്ദേഹം പെട്ടെന്ന് വിളിച്ച് പറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നു’. രചന പറഞ്ഞു.
‘സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നു. അമ്മ അംഗങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ച് സംസാരിച്ചത്. എല്ലാവരുടെയും പിന്തുണ ചേച്ചിയ്ക്കുണ്ട്’. രചന പറഞ്ഞു.
സംവിധായകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി ഉപ്പും മുളകും സീരിയലില്‍ നിന്ന് നീക്കം ചെയ്തെന്നുമാണ് നിഷ പറഞ്ഞത്. തുടര്‍ന്ന് പ്രതികരണവുമായി ചാനല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. നിഷ ഉപ്പും മുളകിലും തുടരുമെന്നും പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ചാനല്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. നിഷയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.
സംവിധായകനെ മാറ്റാമെന്ന് ഉറപ്പ് നല്‍കിയതുകൊണ്ടാണ് സീരിയലില്‍ അഭിനയിക്കാമെന്ന് പറഞ്ഞതെന്ന് നിഷ വ്യക്തമാക്കി. ചാനലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അവര്‍ ഞാന്‍ തിരിച്ചു വരുമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. സംവിധായകനെ മാറ്റുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയും തന്നിരുന്നില്ല. ആ അവ്യക്തത നിലനില്‍ക്കുന്ന കാരണം കൊണ്ടാണ് ഞാനിപ്പോള്‍ ഇത് പറയുന്നത്. നിഷ പറഞ്ഞു.