ന്യൂഡല്‍ഹി: രാഹുല്‍ സ്ഥിരമായി കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്നും പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടുമെന്നും ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.
70 ശതമാനം പഞ്ചാബികളും ലഹരിയുടെ അടിമകളാണെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബദലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്വാമി. പഞ്ചാബികള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പ്രസ്താവന നടത്തിയത് രാഹുല്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തേജക പരിശോധനയ്ക്ക് വിധേയമാകണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
പഞ്ചാബിലെ ക്ലര്‍ക്ക് മുതല്‍ പോലീസുകാര്‍ വരെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു. കൂടാതെ മയക്കുമരുന്ന് കടത്തുകാര്‍ക്കും വില്‍പ്പനക്കാര്‍ക്കും വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
#WATCH BJP MP Subramanian Swamy says 'Rahul Gandhi takes cocaine and will fail dope test'. Swamy was reacting on Union Minister Harsimrat Badal's statement 'those who called 70% Punjabis 'Nashedis' should undergo the dope test first' pic.twitter.com/TCMvQKL36X
— ANI (@ANI) July 5, 2018