ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നതെന്ന് നടി രഞ്ജിനി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച പ്രധാനപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നടി രഞ്ജിനി. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നുള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് രഞ്ജിനി രംഗത്ത് എത്തിയത്.

ഇപ്പോള്‍ നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ രഞ്ജിനി പ്രശംസിച്ചു.താന്‍ ഒരിക്കലും ദിലീപിന് എതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.

‘നിരപരാധിത്വം തെളിയാതെ സംഘടനയിലേക്ക് വരില്ലെന്ന് വ്യക്തമാക്കി ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന കോടതി വിധിക്കായി നമുക്ക് കാത്തിരിക്കാം. എ.എം.എം.എയുടെ നിലപാടില്‍ എനിക്ക് നിരാശയുണ്ട്’ രഞ്ജിനി വ്യക്താമാക്കി.

2014 ല്‍ പുറത്തിറങ്ങിയ ‘റിങ് മാസ്റ്റര്‍’ എന്ന സിനിമയില്‍ ദിലീപിനൊപ്പം രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ച്ചായിരുന്നു രഞ്ജിനിയുടെ കുറിപ്പ്. ഇതിനിടെ പ്രചരിച്ച മറ്റൊരു വാര്‍ത്തയായിരുന്നു ഡബ്ല്യൂസിസിയില്‍നിന്ന് മഞ്ജുവാര്യര്‍ രാജിവച്ചെന്നത്. എന്നാല്‍ രാജിക്കാര്യത്തെ കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ലെന്ന് മഞ്ജു വ്യക്തമാക്കി.

pathram:
Related Post
Leave a Comment