അമ്മയില്‍ അഭിപ്രായഭിന്നത രൂക്ഷം, ഇടവേള ബാബുവിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിയേക്കും: സ്ഥാനത്തെത്തിയത് പിന്‍വാതില്‍ വഴിയാണെന്ന് ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ താരസംഘടനയായ അ.ങ.ങ.അയില്‍ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി.ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.മുന്‍പ് ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന് സംഘടനയുടെ ഭാഗമായി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ചുമതലകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കാര്യമായ സ്ഥാനം ഒന്നുമില്ലാതെ സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്നും സംഘടന വിടുമെന്നും പറഞ്ഞ് നേതൃത്വത്തോട് വിലപേശിയ ഇടവേള ബാബു, ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് പിന്‍വാതില്‍ വഴിയാണെന്നും സംഘടനയില്‍ ആരോപണങ്ങളുണ്ട്.

ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്ന പോലെ മറ്റ് തിരക്കുകള്‍ ഉള്ള തനിക്ക് തുടരാന്‍ സാധിക്കില്ല എന്നുള്ളത് കൊണ്ട് നിലവിലെ പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇടവേള ബാബുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ കടുത്ത അതൃപ്തിയുള്ള നേതൃത്വം ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയേക്കും.

മുന്‍ നിര്‍വ്വാഹക സമിതി അംഗമായ രമ്യാ നമ്പീശനും, എക്സിക്യുട്ടീവ് മെമ്പറായിരുന്ന പത്മപ്രിയയും, മുതിര്‍ന്ന അംഗമായ രേവതിയും അ.ങ.ങ.അ എക്സിക്യുട്ടിവ് യോഗം ഉടന്‍ ചേരണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്ക് കത്തയച്ച പശ്ചാത്തലത്തില്‍ ഈ ആവശ്യം അവഗണിക്കാന്‍ സംഘടനയ്ക്ക് കഴിയില്ല. എന്നാല്‍ കത്ത് പരസ്യപ്പെടുത്തിയത് ശരിയായില്ലെന്നും, സംഘടനയുടെ രഹസ്യസ്വഭാവം ഇവര്‍ പാലിച്ചില്ലെന്നും പലര്‍ക്കും വിമര്‍ശനമുണ്ട്.

വിഷയത്തില്‍ ശരിയായ നിലപാട് എടുത്തില്ലെങ്കില്‍ സംഘടനയുമായി തുടര്‍ന്ന് സഹകരിക്കേണ്ട എന്നാണ് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയ യുവതാരങ്ങളുടെ തീരുമാനമെന്നും സംഘടനയോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ ലണ്ടനില്‍ ഒരു സിനിമയുടെ ചിത്രീകരണ തിരക്കിലുള്ള പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചുവന്നാല്‍ ഉടന്‍ വിഷയത്തില്‍ അടിയന്തര തീരുമാനങ്ങള്‍ സംഘടന കൈക്കൊള്ളും എന്നറിയുന്നു.

അതേസമയം രാജിവെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. അവര്‍ മുന്നോട്ട് വെച്ച പ്രശ്‌നങ്ങള്‍ സംഘട ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു. അതേസമയം കേസില്‍ തന്റെ നിരപരാധിത്വം തെളിയുംവരെ സംഘടനയുടെ ഭാഗമാകാനില്ലെന്ന് ദിലീപ് രേഖാ മൂലം സംഘടനയെ അറിയിച്ചിരുന്നു. ദീലീപിന്റെ കത്തും സംഘടന ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു.

രാജിവച്ചവരാരോടും സംഘടനയക്ക് ശത്രുതാ മനോഭാവമില്ല. അവരെല്ലാം തങ്ങളുടെ സഹപ്രവര്‍ത്തകരാണ്. അവര്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ തീര്‍ച്ചയായും സംഘടന ചര്‍ച്ച ചെയ്യുമെന്നും ഇടവേള ബാബു പറഞ്ഞു. രാജിവെച്ച നടികളുമായി ചര്‍ച്ച നടത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്താണ് ഉള്ളത്. ലാല്‍ എത്തിയ ശേഷം അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം ചേരും. ്അതിന് ശേഷം അമ്മയുടെ ജനറല്‍ ബോഡി യോഗം ചേരുമെന്നും ഇടവേള ബാബു പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular