കോഴിക്കോട്:പി.വി അന്‍വറിന്റെ പിവിആര്‍ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കേയാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്നറിയിച്ചത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് തള്ളുകയായിരുന്നു.കുടരഞ്ഞി പഞ്ചായത്തിന്റേതാണ് തീരുമാനം.
പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി പരാതി നല്‍കിയിരുന്നു. ശാസ്ത്രീയ പഠനങ്ങള്‍ പോലും നടത്താതെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന് കണ്ടെത്തി ജില്ലാഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വാട്ടര്‍ തീം പാര്‍ക്കും തടയണയും കക്കാടംപൊയിലില്‍ വന്‍ദുരന്തത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
വാട്ടര്‍ തീം പാര്‍ക്കും തടയണയും കക്കാടംപൊയിലില്‍ വന്‍ദുരന്തത്തിന് ഇടയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവാദങ്ങള്‍ക്ക് ഇടയിലാണ് പഞ്ചായത്ത് ശക്തമായ തീരുമാനമെടുത്തത്.
അതീവ പരിസ്ഥിതിലോല മേഖലയില്‍ പാര്‍ക്കിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ പഞ്ചായത്ത് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇത്തവണത്തെ കനത്ത മഴയില്‍ കോഴിക്കോടുണ്ടായ ഉരുള്‍പൊട്ടലില്‍ കക്കായംപൊയിലിലെ പാര്‍ക്കിന് സമീപവും വന്‍ നാശനഷ്ടമുണ്ടായിരുന്നു. ഉരുള്‍പൊട്ടല്‍ മേഖലയിലുണ്ടായത് മറച്ചുപിടിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ പരിസ്ഥിതി ലോല മേഖലയിലെ നിര്‍മ്മാണത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടായതാണ് എംഎല്‍എയുടെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനുള്ള തീരുമാനമെടുക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നിര്‍ബന്ധിതമായതിന് പിന്നില്‍.