കണ്ണൂര്‍: ദക്ഷിണ കൊറിയയോടേറ്റ ഏകപക്ഷീയമായ രണ്ട് ഗോളിന്റെ പരാജയത്തില്‍ ലോകകപ്പില്‍ നിന്നും പുറത്തേക്ക് പോയ ജര്‍മ്മനിയുടെ ആരാധകരുടെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. പകച്ചു നില്‍ക്കുന്ന ആരാധകരോട് കണ്ണൂര്‍ കലക്ടറായ മിര്‍ മുഹമ്മദ് അലിയുടെ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ജര്‍മനിയുടെ തോല്‍വിക്ക് പിന്നാലെ നഗരത്തിലെ ഫ്‌ലക്സ് നീക്കാനാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. ‘കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്‌ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’, കലക്ടര്‍ കുറിച്ചു.
ജില്ലയില്‍ പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിക്കുന്നതി?ന്റെ ഭാഗമായി കണ്ണൂരില്‍ ഫ്‌ലക്സുകള്‍ നിരോധിച്ചിരുന്നു. ലോകകപ്പ് തുടങ്ങിയപ്പോള്‍ നഗരത്തില്‍ ഫ്‌ലക്സുകള്‍ ഉയര്‍ന്നത് ജില്ലാ ഭരണകൂടത്തിന് തലവേദനയാകുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നിരവധി കൂറ്റന്‍ ഫ്‌ലക്സുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഒന്ന് നീക്കം ചെയ്യുമ്പോള്‍ മറ്റൊന്നായി ഫ്‌ലക്സുകള്‍ ഉയര്‍ന്നു. ഇതിനിടെയാണ് ജര്‍മ്മനിയുടെ പുറത്താവല്‍.
ദക്ഷിണ കൊറിയയാണ് ജര്‍മ്മനിയെ അട്ടിമറിച്ചത്. തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു കൊറിയയുടെ ശ്രദ്ധ. നാല് പ്രതിരോധതാരത്തിന് പുറമേ രണ്ട് ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിരയും ചേര്‍ന്ന് ആറുപേര്‍ അടങ്ങുന്ന ഒരു പ്രതിരോധ നിരയാണ് കൊറിയയുടേത്. ഓസിലും റോയിസും വെര്‍ണറും ഗോരെറ്റ്‌സ്‌കയുമടങ്ങിയ ജര്‍മ്മനിയുടെ ക്രിയാത്മകമായ മുന്നേറ്റനിരയെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ അവര്‍ക്കായി.
തുടക്കത്തില്‍ തന്നെ ലഭിച്ച ഫ്രീകിക്കില്‍ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കൊറിയയ്ക്ക് ഗോള്‍ നഷ്ടമായത്. ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തടുത്ത പന്ത് റീബൗണ്ട് ചെയ്ത് കൊറിയന്‍ താരത്തിന്റെ കാലിലേക്ക്. നോയറിന്റെ അവസാന സെക്കന്റ് സേവ് !