അടിതെറ്റിയാല്‍ കജോളും വീഴും ….! വീഡിയോ പുറത്ത് !!

ബോളിവുഡ് നടി കജോള്‍ മാളില്‍ വീണു. മുംബൈയിലെ ഫൊണിക്സ് മാളില്‍ ഹെല്‍ത്ത് ആന്റ് ഗ്ലോ സ്റ്റോറിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കജോള്‍. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോകവേ നടി ബാലന്‍സ് കിട്ടാതെ നിലത്ത് വഴുകയായിരുന്നു. വീഴ്ചയില്‍ പരുക്കുകളൊന്നും കൂടാതെ നടി രക്ഷപ്പെട്ടു.

കജോള്‍ വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. കജോളിനൊപ്പം സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നു. വീഴാതിരിക്കാന്‍ അടുത്തുണ്ടായിരുന്ന ജീവനക്കാരനെ പിടിക്കാന്‍ കജോള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. താഴെ വീണെങ്കിലും കജോള്‍ പെട്ടെന്ന് തന്നെ എഴുന്നേല്‍ക്കുകയും ചെയ്തു.

ഏതാനും വര്‍ഷങ്ങള്‍ക്കു ‘മുന്‍പ് ദില്‍വാലേ’ എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്തും കജോള്‍ നിലത്ത് വീഴേണ്ടതായിരുന്നു. വേദിയില്‍ നിന്നിരുന്ന കജോള്‍ പെട്ടെന്ന് ബാലന്‍സ് തെറ്റി പുറകോട്ട് വീഴാന്‍ തുടങ്ങി. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റൊരു താരം കജോളിനെ വീഴാതെ പിടിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7