തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ എ.ഡി.ജി.പി സുദേശ് കുമാര്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി. തന്റെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഉപയോഗിച്ചുവെന്നും അശ്രദ്ധമായി വാഹനം ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരുക്കേറ്റതെന്നുമാണ് സുദേശ് കുമാറിന്റെ വാദം.
പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണു ശ്രമം. ഈ സംഭവത്തിനു ശേഷം തനിക്ക് സുരക്ഷാഭീഷണിയുണ്ടായിട്ടുണ്ടെന്നും സുദേശ് കുമാര്‍ പരാതിയില്‍ പറയുന്നുണ്ട്.സായുധ സേനാ മേധാവിയായിരുന്ന എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഡ്രൈവര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡിജിപിക്ക് സുദേഷ് കുമാര്‍ പരാതി നല്‍കിയത്.