നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ. ദുരന്ത നിവാരണ അതോറിറ്റിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മണ്ണിടിച്ചലിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രദേശത്ത് ചെറു ഉരുള്‍പ്പൊട്ടലുണ്ടായതായാണ് ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട് ഇനി ഒരു ്റിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കരുത്.
വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ പിവി അന്‍വര്‍ ഒരുപാട് വിമര്‍ശനവും ആരോപണവും നേരിട്ടിരുന്നു. ഒടുവില്‍ പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. പാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചട്ടലംഘനമുള്ളതായി കരുതുന്നില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തിയത്.
വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായെന്ന് നേരത്തെ പി.വി.അന്‍വര്‍ എം.എല്‍.എയും അവകാശപ്പെട്ടിരുന്നു. പാര്‍ക്കിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും. പരാതിക്കാരനായ മുരുകേശ് നരേന്ദ്രന്റെ വ്യക്തിവിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമായിരുന്നു എം.എല്‍.എയുടെ വാദം. മുരുകേശ് നരേന്ദ്രന്റെ കുടുംബപ്രശ്നത്തില്‍ ഇടപെട്ടതാണ് വിരോധത്തിന് കാരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്യാടന്‍ മുഹമ്മദും മകന്‍ ഷൗക്കത്തുമാണെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.