ആദ്യപോരാട്ടത്തില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടി ഐസ്ലന്‍ഡ് ;1-1

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ ആദ്യപോരാട്ടത്തില്‍ മിനിറ്റുകള്‍ക്കുളളില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഐസ്‌ലന്‍ഡ് ഗോള്‍ മടക്കി. 24 ാം മിനിറ്റലാണ് ഐസ്‌ലന്‍ഡിന്റെ സമനില ഗോള്‍ പിറന്നത്.110ാം നമ്പര്‍ താരം ഫിന്‍ബോഗന്‍സിന്റെ ഗോളിലാണ് ഐസ്‌ലന്‍ഡ് കളി സമനിലയാക്കിയത്‌.ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് സിഗുഡ്‌സന്‍ പോസ്റ്റിന് സമാന്തരമായി നീട്ടിയ പാസ് ഫിന്‍ഗോന്‍സന്‍ കൃത്യമായി ഫിനി് ചെയ്യുകയായിരുന്നു.

16 ാം മിനിറ്റില്‍ അഗൂറോയിലൂടെയാണ് അര്‍ജന്റീന ആദ്യം മുന്നിലെത്തിയത്. ഐസ്‌ലന്‍ഡിനെ ഞെട്ടിച്ച് അഗൂറോ വലകുലുക്കി. 16ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് ഗോള്‍മുഖം ലക്ഷ്യംവെച്ച് ലയണല്‍ മെസി തൊടുത്ത പന്ത് ഗോള്‍കീപ്പര്‍ തട്ടിമാറ്റി. എല്ലാവരും ആകാംക്ഷയോടെ നോക്കി നിന്ന നിമിഷമായിരുന്നു അത്. എന്നാല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അഗൂറോ ഐസ്‌ലന്‍ഡ് വലകുലുക്കി.

ഒന്‍പതാം മിനിറ്റില്‍ രണ്ടു അവസരങ്ങള്‍ ഐസ്‌ലന്‍ഡ് പാഴാക്കി. അര്‍ജന്റീന ഗോള്‍മുഖം ലക്ഷ്യമാക്കി രണ്ട് ഷോട്ടുകള്‍ തൊടുത്തുവെങ്കിലും ഗോള്‍പോസ്റ്റിന് പുറത്തേയ്ക്കാണ് പന്ത് പോയത്. നാലാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് തൊടുത്ത് ലയണല്‍ മെസി ഐസ്‌ലന്‍ഡിന്റെ പ്രതിരോധനിരയെ ആദ്യമായി പരീക്ഷിച്ചു. പിഴയ്ക്കാത്ത ഫ്രീകിക്ക് ഹെഡര്‍ ചെയ്ത ഗോളാക്കാന്‍ അര്‍ജന്റീന മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.

ലയണല്‍ മെസി, പൗലോ ഡൈബാല, ഗോണ്‍സാലോ ഹിഗ്വയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, ജാവിയര്‍ മസ്‌കരാനോ എന്നിവരാണ് അര്‍ജന്റീനയുടെ
പ്രമുഖ താരങ്ങള്‍. രണ്ടു വട്ടം കപ്പടിച്ച, കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളാണ് അര്‍ജന്റീന. മൂന്നര ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ഐസ്‌ലന്‍ഡിന്റെ ആദ്യ ലോകകപ്പാണിത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7