മോദിയുടെ ഔദ്യോഗിക വസതിയ്ക്ക് മുളകിലെ പറക്കും തളിക; ഒന്നും കണ്ടെത്താനാകാതെ അന്വേഷണ സംഘം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക കണ്ട സംഭവത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണം സംഘം. ഇക്കഴിഞ്ഞ ഏഴിനാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കുംതളികയുടെ ആകൃതിയില്‍ വസ്തു പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് അതീവ സുരക്ഷാ മേഖലയില്‍ പറക്കും തളിക പ്രത്യക്ഷമായത് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഡല്‍ഹി പൊലീസിന് മേഖലയിലെ പെരിമീറ്റര്‍ സെക്യൂരിറ്റി ഓഫീസര്‍ പ്രശ്നങ്ങളൊന്നുമില്ലെന്നു കാണിച്ച് റിപ്പോര്‍ട്ട് കൈമാറി. മേഖലയില്‍ അജ്ഞാത വസ്തുവിനെ കണ്ടതായുള്ള വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അറിയിച്ചു. മേഖലയ്ക്ക് ഭീഷണിയുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും സെക്യൂരിറ്റി ഓഫിസര്‍ പറയുന്നു.

ജൂണ്‍ ഏഴിന് വൈകിട്ടോടെ എസ് പിജിയിലെ ഒരംഗമാണ് മോദിയുടെ ഔദ്യോഗിക വസതിക്കു മുകളിലായി എത്തിയ അജ്ഞാത വസ്തുവിനെ കണ്ട വിവരം പൊലീസിനെ അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഡല്‍ഹി പൊലീസിലെ അംഗങ്ങള്‍ക്കും ഡല്‍ഹി എര്‍പോര്‍ട്ട് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനുമായിരുന്നു എസ് പി ജി ഉദ്യോഗസ്ഥന്‍ സന്ദേശം നല്‍കിയത്. സന്ദേശത്തിനു പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ദേശീയ സുരക്ഷാ സേനയ്ക്കും ഡല്‍ഹി എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനും ഹൈ അലര്‍ട്ട് നല്‍കി.

വ്യാമസേന ഉള്‍പ്പെട്ട കണ്‍ട്രോള്‍ റൂമിന് നിര്‍ദേശം ലഭിച്ചതോടെ വ്യോമസേനയും അന്വേഷണം നടത്തിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തുടര്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7