കോഴിക്കോട്: കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തായതിനു പിന്നിലെ കാരണം തേടുന്നവര്‍ക്ക് പരോക്ഷ മറുപടിയുമായി പ്രശാന്ത് നായര്‍. ‘സൈലന്‍സ് ഈസ് ഗോള്‍ഡണ്‍, നിശബ്ദമായിരിക്കുന്നത് ചെറിയ കളിയല്ല’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താവുന്നതിനു മുമ്പ് പ്രശാന്ത് നായര്‍ ഫേസ്ബുക്കിലിട്ട ചില കുറിപ്പുകള്‍ ഇവര്‍ക്കിടയിലെ അസ്വാരസ്യത്തിന്റെ സൂചനകളായിരുന്നുവെന്ന സംശയം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയകളിലും ഈ വിഷയം വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രശാന്ത് നായര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യം അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴില്‍ പലരും ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൗനമാണ് നല്ലതെന്ന പ്രശാന്ത് നായരുടെ കുറിപ്പ് വന്നിരിക്കുന്നത്.
‘രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ടുവെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ. സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ’ എന്ന പ്രശാന്ത് നായരുടെ പോസ്റ്റായിരുന്നു വിവാദ പോസ്റ്റുകളില്‍ ഒന്ന്.
‘ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകയായിരുന്നു. ഒരു ബാങ്ക് മാനേജര്‍ ബാങ്കിലെ ലോക്കര്‍ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരന്‍ കാണാന്‍ ഇടവന്നു. കഥയില്‍ ഇനിയെന്ത് സംഭവിക്കും:
1) ബാങ്ക് മാനേജര്‍ ചമ്മല്‍ മാറ്റാന്‍ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.
3) ബാങ്ക് മനേജര്‍ തെറ്റ് തിരുത്തും. നന്നാവും.
4) മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5) സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞ് പോകും.
ഇതിലേതാ ഹീറോയിസം?’ എന്ന കുറിപ്പും ചര്‍ച്ചയായിരുന്നു.