ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; 19 ദശലക്ഷം യൂറോ പിഴയും ഒടുക്കണം

ലോകകപ്പ് മത്സരത്തിന്റെ ആവേശമെങ്ങും ഉയര്‍ന്നിരിക്കേ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അത്രസുഖകരമല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. റൊണാള്‍ഡോയ്ക്ക് രണ്ട് വര്‍ഷത്തെ തടവും 18.8 ദശലക്ഷം യൂറോ പിഴയും സ്പാനിഷ് കോടതി വിധിച്ചു. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചതിനാണ് താരത്തിന് കനത്ത ശിക്ഷ വിധിച്ചത്. സ്പാനിഷ് ദിനപ്പത്രമായ എല്‍മൂണ്ടോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫിഫ ലോകകപ്പില്‍ കളിക്കുന്നതിനായി റൊണാള്‍ഡോ റഷ്യയിലാണ് ഇപ്പോള്‍. ഇന്ന് സ്‌പെയിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുകയാണ്. എന്നാല്‍ താരത്തിന് ജയിലില്‍ കഴിയേണ്ടി വരില്ലെന്നാണ് കരുതപ്പെടുന്നത്. സ്പാനിഷ് നിയമത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറവ് വിധിക്കുന്ന തടവ് ശിക്ഷകള്‍ക്ക് ജയിലില്‍ കഴിയാതെ തന്നെ പിഴ അടച്ച് രക്ഷപ്പെടാനുള്ള പഴുതുണ്ടെന്നതാണ് ഇതിന് കാരണം.

നേരത്തെ ബാഴ്‌സലോണ താരം ലെയണല്‍ മെസ്സിയ്ക്കും സമാനമായ രീതിയില്‍ സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിരുന്നു. മെസ്സി രണ്ട് മില്യണ്‍ യൂറോ പിഴയടച്ച് കേസ് തീര്‍പ്പാക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular