കൊച്ചി:ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയിലറും ശ്രദ്ധേയമാകുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യതന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
ചിത്രം ജൂണ്‍ 15ന് പെരുന്നാള്‍ റിലീസായാണ് തീയേറ്ററുകളിലെത്തുന്നത്. ട്രാന്‍സ് വുമണിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ജയസൂര്യ നടത്തിയ മേക്കോവര്‍ ശ്രദ്ധേയമായിരുന്നു.