കൊച്ചി:പാ രഞ്ജിത് സംവിധാനം ചെയ്ത രജനി ചിത്രം ആദ്യ ദിനത്തില്‍ നേടിയത് റെക്കോഡ് കളക്ഷന്‍. 50 കോടിയാണ് സിനിമയുടെ മൊത്തം ആദ്യദിന കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 15 കോടി സിനിമ കൊയ്തു. ചെന്നൈയിലെ കളക്ഷനില്‍ വിജയ് ചിത്രം മെര്‍സലിന്റെ റെക്കോര്‍ഡ് കാല മറികടന്നു.
പ്രതീക്ഷിച്ച പോലെ തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ടാണ് കാല പടയോട്ടം തുടങ്ങിയത്. പാ രഞ്ജിത്ത് രജനികാന്ത് കൂട്ടുകെട്ടില്‍ ഇറങ്ങിയ രണ്ടാമത്തെ ചിത്രം ലോകത്താകമാനമായി ആദ്യദിനം നേടിയത് 50 കോടിയിലധികം രൂപയാണ്. കേരളത്തില്‍നിന്ന് ആദ്യ ദിനം മൂന്ന് കോടി രൂപയിലധികം നേടി. പക്ഷേ, 87.5 കോടി എന്ന കബാലിയുടെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്താന്‍ കാലക്ക് സാധിച്ചിട്ടില്ല. അറുന്നൂറോളം തീയറ്ററുകളിലായിരുന്നു തമിഴ്നാട്ടില്‍ റിലീസ്. തമിഴ്നാട്ടില്‍ നിന്ന് 15 കോടിയും ആന്ധ്രയില്‍നിന്ന് 7 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് 6 കോടി രൂപയും നേടി.
ചെന്നൈ നഗരത്തില്‍ ആദ്യദിനം മികച്ച പ്രകടനം ആണ് കാല നടത്തിയത്. 1.76 കോടിയാണ് ചിത്രം വ്യാഴാഴ്ച നേടിയത്. ചെന്നൈ നഗരത്തില്‍ മാത്രം 61 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്. വിജയ് ചിത്രം മെര്‍സലിന്റെ ചെന്നൈയിലെ റെക്കോര്‍ഡ് ആണ് കാല മറികടന്നത്. 1.56 കോടി ആയിരുന്നു മെര്‍സലിന്റെ ചെന്നൈയിലെ ആദ്യ ദിന കളക്ഷന്‍.