ആദ്യരാത്രിയില്‍ ഭര്‍ത്താവ് പെണ്ണാണെന്ന് അറിഞ്ഞ നവവധു ഞെട്ടി!!! സംഭവം തിരുവനന്തപുരം

തിരുവനന്തപുരം: ഏഴുവര്‍ത്തെ പ്രണത്തിനൊടുവില്‍ താന്‍ വിവാഹം കഴിച്ചത് തന്നെപ്പോലെ ഒരു പെണ്ണിനെയാണെന്ന് അറിഞ്ഞ യുവതി ആദിരാത്രിയില്‍ ഞെട്ടി. വര്‍ഷങ്ങളോളം ആണ്‍വേഷം കെട്ടിനടന്ന യുവതിയാണ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കബളിപ്പിച്ചത്. ആണ്‍വേഷം കെട്ടി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകയും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ 31-നു വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുത്തു. പോത്തന്‍കോട്ടെ ഒരു ക്ഷേത്രത്തില്‍ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്.

എന്നാല്‍, ആദ്യരാത്രിയില്‍ തന്നെ യുവതിയുടെ കള്ളത്തരം പുറത്തായി. ഏഴുവര്‍ഷമായി പ്രണയിച്ചതു തന്നെപ്പോലൊരു യുവതിയെയാണെന്നറിഞ്ഞ നവവധു ഞെട്ടി. മണിയറയില്‍ താന്‍ ഭിന്നലിംഗക്കാരനാണെന്നു വെളിപ്പെടുത്തിയ ഭര്‍ത്താവ് തമാശ പറയുകയാണെന്നാണു വധു കരുതിയത്. എന്നാല്‍, അതു സത്യമാണെന്നു നിമിഷങ്ങള്‍ക്കകം എത്തിയ ഒരു ഫോണ്‍ സന്ദേശത്തില്‍നിന്നു മനസിലാക്കിയതോടെ വധു തകര്‍ന്നു.

പോത്തന്‍കോട് സ്വദേശിയും ബി.എഡ്. ബിരുദധാരിയുമായ നിര്‍ധനയുവതി ഏഴുവര്‍ഷം മുമ്പ് ടെക്‌നോപാര്‍ക്കില്‍ ജോലിക്കു ചേര്‍ന്നപ്പോഴാണു കൊല്ലം സ്വദേശിയായ ശ്രീറാമിനെ പരിചയപ്പെട്ടത്. പിന്നീടു കരുനാഗപ്പള്ളിയില്‍മറ്റൊരു ജോലി തേടിപ്പോയ ശ്രീറാമും യുവതിയുമായുള്ള ബന്ധം ഫോണ്‍ സന്ദേശങ്ങളിലൂടെ പ്രണയമായി വളര്‍ന്നു.

ശ്രീറാം ഇടയ്ക്കിടെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. യുവതിയുടെ വീട്ടുകാരില്‍ ചിലര്‍ ഈ ബന്ധത്തെ എതിര്‍ത്തെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതിച്ചു. എന്നാല്‍, താലികെട്ടാന്‍ വരന്‍ ഒറ്റയ്‌ക്കെത്തിയതു പലരിലും സംശയം ജനിപ്പിച്ചു. വീട്ടുകാര്‍ വന്ന വാഹനം അപകടത്തില്‍പ്പെട്ടെന്നും അവര്‍ പിന്നാലെയെത്തുമെന്നും വരന്‍ അറിയിച്ചതനുസരിച്ച് മുഹൂര്‍ത്തത്തില്‍തന്നെ താലികെട്ട് നടത്തി.

വിവാഹം കഴിഞ്ഞ് കരുനാഗപ്പള്ളിയില്‍ വരന്റെ ഒറ്റമുറി വാടകവീട്ടിലെത്തിയപ്പോഴും മറ്റാരുമുണ്ടായിരുന്നില്ല. വീടു കാണാന്‍ വധുവിനൊപ്പം എത്തിയവര്‍ക്കു ഹോട്ടലില്‍നിന്നു സദ്യയെത്തിച്ചിരുന്നു. പന്തികേടു തോന്നിയതോടെ വധുവിന്റെ വീട്ടുകാര്‍ 15 പവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങി മടങ്ങിപ്പോയി. രാത്രി ഭര്‍ത്താവിനു വന്ന നിരവധി ഫോണ്‍ കോളുകളില്‍ ഒന്ന് യുവതിക്കു കൈമാറി. ‘നീ രക്ഷപ്പെട്ടോ, അവന്‍ ആണല്ല പെണ്ണാണ്’ എന്നായിരുന്നു സന്ദേശം. താന്‍ ഇക്കാര്യം പറഞ്ഞെന്ന് ‘അവള്‍’ അറിയരുതെന്നും ഫോണ്‍ ചെയ്ത സുഹൃത്ത് പറഞ്ഞു. ഇതിനിടെ ആഭരണങ്ങള്‍ എവിടെയെന്നു തിരക്കിയ വരന്‍, തനിക്കു കുറച്ച് കടമുണ്ടെന്നും പറഞ്ഞു. ഇതോടെ സംഗതി പന്തിയല്ലെന്ന വിവരം വധു വീട്ടില്‍ വിളിച്ചറിയിച്ചു.

പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരനെയും കൂട്ടി രാവിലെതന്നെ എത്താന്‍ വീട്ടുകാര്‍ നിര്‍ദേശിച്ചു. പിറ്റേന്നു വരനെയും കൂട്ടി പെണ്‍കുട്ടി വീട്ടിലെത്തി. വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. ഇതിനിടെ വീട്ടിലെ സ്ത്രീകള്‍ വരനെ വിശദമായി പരിശോധിച്ച് പെണ്ണാണെന്നു ബോധ്യപ്പെട്ടു. പഞ്ചായത്തംഗം ഇടപെട്ട് വിവരം പോലീസിനെ അറിയിച്ചെങ്കിലും വീട്ടുകാര്‍ പരാതി നല്‍കാതെ അന്വേഷിക്കാനാവില്ലെന്നായിരുന്നു മറുപടി. വരനെ ‘അവളുടെ’ സ്ഥലത്തു കൊണ്ടാക്കാനും പോലീസ് നിര്‍ദേശിച്ചു. ആള്‍മാറാട്ടത്തട്ടിപ്പ് അന്വേഷിക്കാന്‍ പോലീസ് തയാറായില്ലെന്നാണു പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.

Similar Articles

Comments

Advertismentspot_img

Most Popular