കാലയെ കര്‍ണ്ണാടകത്തില്‍ കൈവിട്ടു

ബെംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം കാല പ്രദര്‍ശനത്തിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി. കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുകൂല ഉത്തരവ് നല്‍കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്.ഹൈക്കോടതി വിധിയെ അംഗീകരിക്കുന്നു. എങ്കിലും കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന സമയം ശരിയല്ല. എന്നാണ് തന്റെ അഭിപ്രായമെന്നാണ് കുമാരസ്വാമി പറഞ്ഞത്.

സംസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന നേതാവെന്ന നിലയില്‍ കോടതി വിധി അനുസരിക്കാനുള്ള ബാധ്യത തനിക്കുണ്ട്. എന്നാല്‍ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാല പ്രദര്‍ശനത്തിനെത്തുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത്ര നന്നായിരിക്കില്ലെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതോടെയാണ് കാല പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍ നിലപാടെടുത്തത്. രജനി മാപ്പ് പറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഒഫ് കൊമേഴ്‌സും പ്രഖ്യാപിച്ചു.

ഇതോടെയാണ് പ്രദര്‍ശനത്തിന് സംരംക്ഷണം നല്‍കണമെന്ന ആവശ്യവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ധനുഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതിന് എല്ലാ വിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular