കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമാണെന്നും തുടര്‍ ചികിത്സ നല്‍കണമെന്നും പിതാവ്ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ നീനു മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നാണ് ചാക്കോയുടെ ആവശ്യം.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ആവശ്യമുള്ളത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു. ഇപ്പോഴത്തെ സാഹചര്യം വച്ച് തുടര്‍ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് കേസിലെ അഞ്ചാം പ്രതി കൂടിയായ പിതാവ് ചാക്കോ ജോണിന്റെ ആവശ്യം.
കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. പിന്നീട് ആ പ്രണയം വളര്‍ന്നു. നീനുവിനോട് പലതവണ കെവിനുമായുള്ള പ്രണയത്തെ കുറിച്ച് ചോദിച്ചെങ്കിലും ഒന്നും വിട്ടുപറയാന്‍ തയാറായിരുന്നില്ല. ഇതിനിടെയാണ് വീട്ടുകാര്‍ പുതിയ വിവാഹ ആലോചനയുമായി നീങ്ങിയതും ഒടുവില്‍ കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചതും.