വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ച് വരെ അവധി

വയനാട്: നിപ വൈറസ് ബാധയില്‍ കോഴിക്കോട് മൂന്ന് പേര്‍ കൂടെ മരിച്ച സാഹചര്യത്തില്‍ വയനാട്ടിലും കനത്ത ജാഗ്രത. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം അഞ്ച് വരെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ ജൂണ്‍ അഞ്ച് വരെ അവധി പ്രഖ്യാപിച്ചിരുന്നു. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി വീണ്ടും നീട്ടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അതേസമയം, വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് പി.എസ്.സി ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ മേയ് 26ന് നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയും നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിയിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയ പ്രകാരം ഓണ്‍ലൈന്‍ പരീക്ഷകള്‍ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു.നിപ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടക്കവേ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7