സീതയെ തട്ടിക്കൊണ്ടു പോയത് രാമന്‍!!! ഗുജറാത്ത് സംസ്‌കൃത പുസ്തകം വിവാദത്തില്‍

അഹമ്മദാബാദ്: സീതയെ തട്ടിക്കൊണ്ടു പോയത് ആരാണെന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും കണ്ണടച്ച് ഉത്തരം പറയും. എന്നാല്‍, ഗുജറാത്തിലെ പ്ലസ് ടു സംസ്‌കൃതം പാഠപുസ്തകം പഠിച്ചാല്‍ നേരെ മറിച്ചൊരു ഉത്തരമായിരിക്കും ലഭിക്കുക. സീതയെ തട്ടിക്കൊണ്ടു പോയത് രാവണനു പകരം രാമനാണ് എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

സംസ്‌കൃത സാഹിത്യം എന്ന വിഷയത്തിലുള്ള പാഠപുസ്തകത്തിലെ 106ാം പേജിലാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ”ലക്ഷ്മണന്‍ രാമനോട് സീതയെ രാമന്‍ തട്ടിക്കൊണ്ടുപൊയ സംഭവം ഹൃയസ്പര്‍ശിയായി കാണിക്കുന്നു”. ഇതാണ് വിവാദമായ ഭാഗം. എന്നാല്‍, ഇത് ഒരു അക്ഷരത്തെറ്റാണെന്ന് അധികൃതര്‍ അറിയിച്ചു.

കാളിദാസന്റെ കവിതയുടെ പാഠഭാഗമായ രഖുവംശമെന്ന പാഠഭാഗത്താണ് അച്ചടി പിശക് വന്നിരിക്കുന്നത്. ഗുജറാത്തി പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചത് സ്‌കൂളിലെ ഒരു വിഭാഗം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്. വിവര്‍ത്തനം ചെയ്തപ്പോള്‍ രാവണന്‍ എന്നുള്ളിടത്ത് രാമന്‍ എന്നായതാണെന്ന് ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂളിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. നിതിന്‍ പട്ടേനി പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7