പത്രപ്രവര്‍ത്തനത്തിന് തുടക്കമായത് മഹാഭാരതകാലത്ത് !! നാരദന്‍ മികച്ച റിപ്പോര്‍ട്ടര്‍; പുതിയ പ്രസ്താവനയുമായി ഉപമുഖ്യമന്ത്രി

ലഖ്നോ: മഹാഭാരതകാലത്താണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമായതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദനാണ് മികച്ച റിപ്പോര്‍ട്ടറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ജേണലിസം ഡേയോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയിലാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.

ജേണലിസവുമായി ബന്ധപ്പെട്ട പുരാണങ്ങളിലെ നിരവധി ഉദാഹരണങ്ങളും ഉപമുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. പക്ഷിയുടെ കണ്ണിലൂടെയാണ് മഹാഭാരതയുദ്ധം അവതരിപ്പിക്കുന്നത് ഇത് തന്നെയല്ലേ തത്സമയം സംപ്രേക്ഷണവുമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി

ഇന്നത്തെ കാലത്ത് ഗൂഗിളിന്റെ സേവനമാണ് നാരദമുനിയുടെത്. ഗൂഗിളില്‍ വിവരങ്ങള്‍ തേടി പരിശോധന തുടങ്ങിയത് അടുത്തകാലത്താണെങ്കില്‍ ഇതിന്റെ ഉറവിടം നാരദമുനിയാണ്. ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരം വിവാദപ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ്. നേരത്തെ ഇന്റര്‍നെറ്റ്, പ്ലാസ്റ്റിക് സര്‍ജറി, പരിണാമസിദ്ധാന്തം, ന്യൂക്ലിയര്‍ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലും സമാനമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7