ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണോ വിപ്ലവം വരുന്നത്? മഹാത്മാഗാന്ധി ചമയാന്‍ വന്നിരിക്കുന്നു… കമാല്‍പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ

കൊച്ചി: ജസ്റ്റിസ് കമാല്‍പാഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് ശ്രീ കമാല്‍പാഷയുടെ രണ്ട് അഭിമുഖങ്ങള്‍ കുത്തിയിരുന്ന് കാണുകയുണ്ടായി. ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണല്ലോ വിപ്ലവം വരുന്നതെന്നും ഒരു സിസ്റ്റത്തിന്റെ ഭാഗാമായി ദീര്‍ഘകാലം നിന്ന ഇയാള്‍ ഇപ്പോള്‍ ഈ പറയുന്ന കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നിന്ന ശേഷം ഇറങ്ങാന്‍ നേരം, ഇറങ്ങിയ ശേഷം ഒരു മഹാത്മാഗാന്ധി ചമയലാണെന്നും സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചു.

യാതൊരു പ്രത്യേകതയും മേന്‍മയും എടുത്ത് പറയാനില്ലാത്ത കമാല്‍ പാഷ എന്ന മുന്‍ ജഡ്ജിയെ ഇത്രയേറെ പുകഴ്ത്തുന്നവരുടെ, ചുമന്നുകൊണ്ട് നടക്കുന്നവരുടെ താത്പര്യങ്ങള്‍ മറ്റെന്തോ ആവാനാണ് സാധ്യത. ജ.കമാല്‍പാഷയുടെ താല്‍പര്യം മാധ്യമശ്രദ്ധയും കുറച്ച് കൈയ്യടിയും മാത്രം. അത് ലഭ്യമാവുന്നതിനുള്ള ആയുസ്സ് അടുത്ത ഒരാഴ്ച കൂടി മാത്രം. അതു കഴിയുബോള്‍ ഈ വാങ്ക് വിളിക്കുന്നവരും ശങ്ക് ഊതുന്നവരുമെങ്കിലും കാണുമോ ആവോ… കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന് സേവകരോ? എന്ന് പറയുന്ന പോസ്റ്റില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജ.ചലമേശ്വറിന്റെ കേരളാ വേര്‍ഷന്‍ മാത്രമാണ് ജ.കമാല്‍പാഷയെന്നും കൂട്ടിച്ചേര്‍ക്കുന്നു.

സംഗീത ലക്ഷ്മണയുടെ പോസ്റ്റ് :

ചിത്രം എന്ന മലയാള സിനിമയില്‍ ശ്രീനിവാസനും സുകുമാരിയമ്മയും ചേര്‍ന്ന് തകര്‍ത്തഭിയിച്ച് നമ്മെ രസിപ്പിച്ച ഒരു സീനുണ്ട്. അടുക്കളയില്‍ നിന്നു കൊണ്ട് ശ്രീനിവാസന്റെ കഥാപാത്രം സുകുമാരിയമ്മയുടെ കഥാപാത്രത്തെ ഒരു കാപ്‌സികമുളക് എടുത്ത് കാണിച്ചിട്ട് ”ഇത് ഒരു ആനയല്ല” എന്ന് പറയുമ്പോള്‍ സുകുമാരിയമ്മ ”അല്ല” എന്ന് തറപ്പിച്ചു തന്നെ എന്ന് മറുപടി പറയുന്നു.
അതു കഴിഞ്ഞ് ഒരു പടവലങ്ങ കാണിച്ചിട്ട് ”ഇത് തേങ്ങയല്ല” എന്നും വഴുതനങ്ങ കാണിച്ചുകൊണ്ട് ”ഇത് ഒലക്കയുമല്ല” എന്ന് പറയുന്നു ശ്രീനിവാസന്‍. ‘അല്ല’ എന്ന മറുപടി ആവര്‍ത്തിച്ച ശേഷം സുകുമാരിയമ്മ ചോദിക്കുന്നു ”നിനക്കെന്താ തലയ്ക്ക് ഭ്രാന്തുണ്ടോ’ എന്ന്.
അതിന് ശ്രീനിവാസന്‍ പറയുന്ന മറുപടി ഇങ്ങനെ- ‘ എനിക്ക് ഭ്രാന്തില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സ്വയം തെളിയിക്കാനുമാണ് ഇത്രയും പറഞ്ഞത്.”

ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റീസ്.ശ്രീ.കമാല്‍പാഷയുടെ രണ്ട് അഭിമുഖങ്ങള്‍ കുത്തിയിരുന്ന് ഞാന്‍ കാണുകയുണ്ടായി. അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതാണ് മേല്‍പറഞ്ഞ സിനിമയിലെ മേല്‍പറഞ്ഞ സീനും മേല്‍പറഞ്ഞ സംഭാഷണവും.

എനിക്ക് പറയാനുള്ളത്:

ഹൈക്കോടതി എന്റെ തറവാട്ട് സ്വത്തൊന്നുമല്ല. എന്നാല്‍ മനസ്സ് കൊണ്ട് ഹൈക്കോടതി എനിക്ക് ഭര്‍തൃഗൃഹമാണ്. മൈ മാട്രിമോണിയല്‍ ഹോം. ഇനി തുടര്‍ന്ന് വായിക്കുക. പ്ലീസ്.

ഇവനൊക്കെ റിട്ടയര്‍മെന്റ് ആവുംബോഴാണല്ലോ വിപ്ലവം വരുന്നത്? ഒരു സിസ്റ്റത്തിന്റെ ഭാഗമായി ദീര്‍ഘകാലം നിന്ന ഇയാള് ഇപ്പോ ഈ പറയുന്ന കൊള്ളരുതായ്മകള്‍ക്ക് കൂട്ട് നിന്ന ശേഷം ഇറങ്ങാന്‍ നേരം, ഇറങ്ങിയ ശേഷം ഒരു മഹാത്മാഗാന്ധി ചമയല്

നമ്മുടെ ഹൈക്കോടതിയില്‍ മിടുക്കരായ ജഡ്ജിമാര്‍ ഒരുപാട് പേരുണ്ട്.Very hard working, brilliant, bold, composed, dedicated and all that judicial officers are expected to be!! ഈ പറയുന്നവര്‍ ഒരു പൊതുപരിപാടിയിലും മൈതാന പ്രസംഗം നടത്തി കൈയ്യടി വാങ്ങാനുള്ള കളി കളിക്കുന്നത് നമ്മള് കാണില്ല. മാധ്യമ ശ്രദ്ധ മാത്രം ഉന്നം വെച്ച് വിധികള്‍ പുറപ്പെടുവിക്കില്ല ഇവര്.
ഈ പറയുന്ന ”കമാല്‍പാഷ”syndrome ഇല്ലാത്ത ജഡ്ജിമാരുടെ മിടുക്കും അറിവും അധ്വാനവും സാമൂഹ്യപ്രതിബദ്ധതയും എല്ലാം കാണുന്നത് അവര്‍ ദിവസേനയെന്നവണ്ണം പുറപ്പെടുവിക്കുന്ന ഉത്തരവുകളിലൂടെയും വിധികളിലുടെയുമാണ്. നേരാംവണ്ണം നെറിയോടെ നന്‍മയോടെ നീതിയുക്തമായി പണി ചെയ്തവരും ചെയ്യുന്നവരുമായ ഒരു 60 ജഡ്ജിമാരുടെയെങ്കിലും പേരുകള്‍ എനിക്ക് കണ്ണും പൂട്ടി കൊണ്ട് പറയാനാവും ഹൈകോടതിയിലെ എന്റെ കഴിഞ്ഞ 20 വര്‍ഷങ്ങളുടെ പ്രാക്ടീസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍.

യാതൊരു പ്രത്യേകതയും മേന്‍മയും എടുത്ത് പറയാനില്ലാത്ത കമാല്‍ പാഷ എന്ന മുന്‍ ജഡ്ജിയെ ഇത്രയേറെ പുകഴ്ത്തുന്നവരുടെ, ചുമന്നുകൊണ്ട് നടക്കുന്നവരുടെ താത്പര്യങ്ങള്‍ മറ്റെന്തോ ആവാനാണ് സാധ്യത. ജ.കമാല്‍പാഷയുടെ താല്‍പത്യം മാധ്യമശ്രദ്ധയും കുറച്ച് കൈയ്യടിയും മാത്രം. അത് ലഭ്യമാവുന്നതിനുള്ള ആയുസ്സ് അടുത്ത ഒരാഴ്ച കൂടി മാത്രം. അതു കഴിയുബോള്‍ ഈ വാങ്ക് വിളിക്കുന്നവരും ശങ്ക് ഊതുന്നവരുമെങ്കിലും കാണുമോ ആവോ… കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന് സേവകരോ? ??

So much so; സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജ.ചലമേശ്വറിൻറെ കേരളാ വേർഷൻ മാത്രമാണ് ജ.കമാൽപാഷ. നത്തിങ് ലെസ്സ് നത്തിങ് മോർ…
# ഫീലിംഗ്: വല്ലാത്ത ചെയ്ത്താണ് ചേട്ടന്മാരേ നിങ്ങളീ ചെയ്തുകൂട്ടുന്നത്!! :\

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7