ബോളിവുഡിലെ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്ത മകള്‍ സുഹാനയ്ക്ക് പതിനെട്ടു വയസ്സ് തികയുകയാണ്. അഭിനയത്തില്‍ താത്പരയായ സുഹാനയുടെ സിനിമാ പ്രവേശം ബോളിവുഡ് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മകള്‍ക്ക് സിനിമാ അഭിനയമാണ് താത്പര്യമെന്നും ഒരു ഡിഗ്രി എടുത്ത് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ അഭിനയിക്കാം എന്ന് താന്‍ അവളോട് പറഞ്ഞിട്ടുള്ളതായും ഷാരൂഖ് പറഞ്ഞിരുന്നു.
നിയമപരമായി മകള്‍ പ്രായപൂര്‍ത്തിയായത്തിന്റെ സന്തോഷത്തില്‍ ഷാരൂഖ് സുഹാനയെ ഇങ്ങനെ ആശംസിച്ചു. എല്ലാ പെണ്മക്കളേയും പോലെ, നീയും ഒരുനാള്‍ പറന്നുയരും എന്നെനിക്ക് അറിയാമായിരുന്നു. ഇനി മുതല്‍ നിയമപരമായിത്തന്നെ നിനക്കത് ചെയ്യാം; പതിനാറു വയസ്സ് മുതല്‍ നീ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അത്. സ്‌നേഹത്തോടെ
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഇനി ഏവരും കാത്തിരിക്കുന്നത്. 17 കാരിയായ സുഹാനയ്ക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് ഷാരൂഖിന്റെ മകള്‍. സുഹാന ഒരു നാടകത്തില്‍ അഭിനയിക്കുന്നതിന്റെ ക്ലിപ്പ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് വൈറലായിരുന്നു. അത് കണ്ടു ശബാന ആസ്മി സുഹാന നല്ലൊരു നടിയാകും എന്നും പറഞ്ഞിരുന്നു. തന്റെ ട്വിറ്ററിലൂടെയാണ് ശബാന ആസ്മി കിങ് ഖാന്റെ മകളെ കുറിച്ചുളള പ്രതീക്ഷകള്‍ പങ്കു വച്ചത്.
എന്റെ വാക്കുകള്‍ കുറിച്ച് വച്ചോളൂ. സൂഹാന ഖാന്‍ മികച്ചൊരു അഭിനേത്രിയാവും. അവള്‍ അഭിനയിച്ച ചെറിയൊരു വിഡിയോ കണ്ടു. അതെന്നെ അത്ഭുതപ്പെടുത്തി ശബാന ആസ്മി തന്റെ ട്വിറ്ററില്‍ കുറിച്ചു. ശബാന ആസ്മിയ്ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ശബാന ആസ്മിയുടെ വാക്കുകള്‍ സുഹാനയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.
ആര്യന്‍, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരൂഖ്-ഗൗരി ഖാന്‍ ദമ്പതികള്‍ക്ക്.