ചെന്നൈ: വിശ്വാസ വോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസ്സന്‍. കര്‍ണ്ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും കമല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കമലിന്റെ കുറിപ്പ്.
ഗവര്‍ണറുടെ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യഡിയൂരപ്പ പക്ഷേ വിശ്വാസ വോട്ടിന്റെ സമയത്ത് കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ കോടികള്‍ നല്‍കി കൈക്കലാക്കാന്‍ ശ്രമിച്ചത് കൂടുതല്‍ വഷളായി.
ഇതിന്റെ ശബദ രേഖയുള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തു വന്നതും യഡിയൂരപ്പയ്ക്ക് വിനയായി. എന്നിട്ടും ഭൂരിപക്ഷ സംഖ്യ തെളിയിക്കാനാവില്ലെന്ന് വന്നതോടെ രാജിവെയ്ക്കുകയായിരുന്നു.’കര്‍ണ്ണാടകയില്‍ തുടങ്ങിയ ജനാധിപത്യത്തിന്റെ തിരിച്ചു വരവ് ഇന്ത്യയിലെങ്ങും വ്യാപിക്കട്ടെ. ജനാധിപത്യം നീണാള്‍ വാഴട്ടെ’ കമല്‍ കുറിച്ചു. രജനികാന്തും കഴിഞ്ഞ ദിവസം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ കൊല്ലാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു രജനിയുടെ നിലപാട്.