നിപ്പ വൈറസ്: കോഴിക്കോട് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളുമായി കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നിരവധിപ്പേര്‍ ചികിത്സയിലാണ്. രോഗികളെ ചികിത്സിച്ച നഴ്‌സ് ലിനിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പത്തോളം പേരാണ് കോഴിക്കോടും മലപ്പുറത്തുമായി നിപ്പ ബാധിച്ച് മരിച്ചത്.

നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ദ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പവ ലവൈറസിനെകുറിച്ച് പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘം കോഴിക്കോടേക്ക് വരുന്നത്. ഇതോടൊപ്പം വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോടെ ഇന്ന് മുതല്‍ ജില്ലയില്‍ തുടരാന്‍ വനം മന്ത്രി രാജു നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളും പ്രവര്‍ത്തനങ്ങളും മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനാണ് സംഘം കോഴിക്കോട് എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നിപ്പ വൈറസ് പടരുന്നത്. അതിനാല്‍ സര്‍ക്കാരിന് ഈ മേഖലയില്‍ മുന്‍ പരിചയമില്ല. അതുകൊണ്ട് കേന്ദ്ര നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

നിപ്പ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കഴിഞ്ഞ് ദിവസം പരിശോധനയ്ക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ ആളുകളുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടൊപ്പം മൃഗങ്ങളിലെ നിപ്പ വൈറസ് ബാധ പഠിക്കാന്‍ പ്രത്യേക സംഘവും ഇന്ന് കോഴിക്കോട് എത്തും.

വവ്വാലിലും പന്നികളിലും നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തിലാണ് മൃഗസംരക്ഷണവകുപ്പ് കോഴിക്കോട് എത്തുന്നത്. വവ്വാലുകളാണ് ചങ്ങരോത്ത് ആദ്യമായി നിപ്പ വൈറസ് മനുഷ്യരില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പ്രദേശത്ത് ധാരാളം പന്നികളും ഉണ്ട്. ഇവയില്‍ രോഗബാധ ഉണ്ടായാല്‍ വലിയ ദുരന്തമുണ്ടാകും എന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7