കീര്‍ത്തി സുരേഷ് കൈയ്യടി നേടിയത് ഇത്രയും കഷ്ടപ്പെട്ടിട്ടാണ്, വീഡിയോ വൈറല്‍

കൊച്ചി:കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട റോളാണ് മഹാനടിയിലെ സാവിത്രിയുടേത്. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയത്. വസ്ത്രധാരണത്തിലും നടപ്പിലും നോട്ടത്തിലും വരെ വലിയ ഹോം വര്‍ക്കുകള്‍ താരം നടത്തി. സിനിമയെ ചൊല്ലി വിവാദങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. തമിഴിന് പുറമെ തെലുങ്ക് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. നടിഗൈ തിലകം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. ചിത്രത്തിനായി തെലുങ്ക് ഭാഷയില്‍ കീര്‍ത്തി ഡബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7