ദുബായ്: യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. കോര്‍പറേറ്റ് നിക്ഷേപകര്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അവരുടെ കുടുംബം എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ വിസ നല്‍കുക. ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസയ്ക്ക് അര്‍ഹരാണ്. പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ രണ്ടും, മൂന്നും വര്‍ഷമാണ് താമസവിസ കാലാവധി. ഞായറാഴ്ച്ച ചേര്‍ന്ന് യു.എ.ഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. ഇവരോടൊപ്പം ഇവരുടെ കുടുംബത്തിനും പത്തു വര്‍ഷത്തേക്ക് വിസ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് റസിഡന്‍സി സംവിധാനത്തില്‍ ഭേദഗതി വരുത്താനും മന്തിസഭായോഗത്തില്‍ തീരുമാനമായി. ഇതിന് പുറമെ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ബിസിനസ്സില്‍ 100 ശതമാനം ഉടമാവസ്ഥവകാശം നല്‍കാനും തീരുമാനമായിട്ടുണ്ട്.
ഈ വര്‍ഷാവസാനത്തിന് മുമ്പ് ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ വിവിധ വകുപ്പുകളോട് നിര്‍േേദശിച്ചിട്ടുണ്ട്. യു.എ.ഇ.യുടെ തുറന്ന അന്തരീക്ഷം, സഹിഷ്ണുത, മൂല്യങ്ങള്‍, നിയമനിര്‍മ്മാണം തുടങ്ങി നിരവധി ഘടകങ്ങളാണ് ആഗോളതലത്തില്‍ നിക്ഷേപമാകര്‍ഷിക്കാന്‍ സഹായമാകുന്നത്. അത് കൊണ്ട് തന്നെ സ്വപ്നങ്ങള്‍ സാക്ഷത്കരിക്കാനുള്ള അവസരങ്ങളുടെ നാടായി യു .എ.ഇ. തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
നിക്ഷേപകരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കുകയും , പ്രതിഭകളുടെ ക്രിയാത്മകമായ കഴിവുകള്‍ക്ക് വേദിയൊരുക്കുകയുമായാണ് ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു . യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ സ്‌പോണ്‌സര്‍്ഷിപ്പില്‍ നില്‍ക്കുന്നവര്‍ക്ക് താമസ വിസ നല്‍കുന്നത് സംബന്ധിച്ച് അവലോകനം നടത്താനും മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചു.
.@HHShkMohd chairs #UAE Cabinet meeting & announces decisions allowing 100% ownership of UAE-based enterprises for int’l investors, residency visas for up to 10 years for investors & professionals (doctors, engineers, etc.) and their families in addition to grade ‘A’ students. pic.twitter.com/KNLtHhPNdd
— Dubai Media Office (@DXBMediaOffice) May 20, 2018