സന്തോഷ് പി ജയകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന സെക്‌സ് കോമഡി തമിഴ് ത്രില്ലെര്‍ ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. സിങ്കം സീരീസ് നിര്‍മിച്ച കെ ഈ ജ്ഞാനവേല്‍ രാജയാണ് ചിത്രത്തിന്റെ നിര്‍മാണം. ചെറുപ്പത്തില്‍ പോണ്‍ കണ്ടതിന് ‘അമ്മ കൈയ്യോട് പിടിച്ചത് അനുഭവം തുറന്ന പറഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ നായികതുല്യമുള്ള ഒരു വേഷം കൈകാര്യം ചെയ്ത യഷിക ആനന്ദ്. ചിത്രത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പ്രൊമോഷന്‍ പരിപാടിക്കിടയിലാണ് നടി മനസ്സ് തുറന്നത്.
”വീട്ടില്‍ വെച്ചാണ് സംഭവം. ഞാന്‍ ബ്ലൂ ഫിലിംസിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. പോണ്‍ എന്നൊന്നും കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല. ഞാന്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന സമയമായിരുന്നു. ഞാനും എന്റെ കസിന്‍സും ഇത് എന്താണെന്ന ഒരു കൗതുകത്തിലായിരുന്നു. പോണ്‍ കണ്ടുകൊണ്ടിരുന്ന എന്റെ തലയില്‍ തട്ടിയിട്ട് ‘എന്താ ഈ കാണുന്നത്’ എന്ന് ചോദിച്ചാണ് അമ്മ കൈയ്യോടെ എന്നെ പിടികൂടിയത്. അന്ന് അമ്മ എന്നെ പിടിച്ചെങ്കിലും എന്റെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ തുറന്ന ചിന്താഗതിയുള്ളവരാണ് എന്നത് ഏറെ എന്നെ സ്വാധീനിച്ചു.”