ടെക്‌സാസ്: ലോകപ്രശസ്ത ഭൗതിക ശാസ്ത്രഞ്ജന്‍ ഡോ. ഇ.സി.ജി സുദര്‍ശനന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. പത്മഭൂഷണ്‍(1976), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഒന്‍പതു തവണ ഇദേഹത്തെ നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ആ ബഹുമതി നല്‍കാതിരുന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്യോണുകളെന്ന സൈദ്ധാന്തിക കണങ്ങളെക്കുറിച്ചും സുദര്‍ശന്‍ പ്രവചനം നടത്തി. ക്വാണ്ടംവ്യൂഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും എന്നകാര്യം പരിഗണിക്കുന്ന ‘ക്വാണ്ടം സെനോ ഇഫക്ട്’ ആണ് സുദര്‍ശന്റെ മറ്റൊരു സംഭാവന.
ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്യോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളെപ്പോലും തിരുത്തിയെഴുതിയാണ് ഇസിജി സുദര്‍ശനനന്‍ ലോകത്തെ ഞെട്ടിച്ചത്. റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപംനല്‍കിയ ‘വി മൈനസ് എ’ സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയത്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്‌സ്) എന്ന പഠനശാഖയ്ക്ക് 1960 കളില്‍ അടിത്തറിയിട്ടതിലെ പ്രധാനിയും ഇദ്ദേഹമാണ്.
വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശനന്‍ നടത്തിയ കണ്ടെത്തലിനെ ക്വാണ്ടം സീനോ ഇഫക്ട് എന്നാണ് ലോകം വിശേപ്പിച്ചത്. ഈ കണ്ടുപിടുത്തത്തിനു 2005 ല്‍ നൊബേലിന്റെ പടിവാതിലില്‍ എത്തിയിരുന്നു. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു സുദര്‍ശനന്റെ ഉന്നതപഠനം. 1963 ല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ബേിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിസിറ്റിങ് പ്രഫസറായി. 1969 മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ പ്രഫസര്‍. 197384 കാലത്ത് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും 1984 90 ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.
കോട്ടയം പള്ളം സ്വദേശിയായ എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്റ്റംബറിലായിരുന്നു ജനനം. ഭാമതിയാണ് ഭാര്യ. മൂന്നുമക്കളുണ്ട്.