തൃശൂര്‍; കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സീറ്റും വിജയിക്കാനാവുമെന്ന് നടന്‍ സലിംകുമാര്‍. കേരളത്തിലെ 140 മണ്ഡലത്തിലും കോണ്‍ഗ്രസ് വിചാരിച്ചാല്‍ ജയിക്കാനാവും കോണ്‍ഗ്രസുകാര്‍ പക്ഷേ വിചാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കണം. കൃത്യമായി വോട്ടു ചെയ്താല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും സലിംകുമാര്‍ പറഞ്ഞു. ഒല്ലൂര്‍ പി ആര്‍ ഫ്രാന്‍സീസ് സ്മാരകസമിതിയുടെ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാരനായ തനിക്ക് ആദ്യമായാണ് ഒരു കോണ്‍ഗ്രസ് അവാര്‍ഡ് ലഭിക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.
‘ഞാനൊരു കോണ്‍ഗ്രസുകാരനാണെന്ന് എല്ലായിടത്തും അഭിമാനത്തോടെ പറയാറുണ്ട്. പക്ഷേ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അവാര്‍ഡൊന്നും എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇഷ്ടംപോലെ കിട്ടിയിട്ടുണ്ട്. ആദ്യമായാണ് ഒരു കോണ്‍ഗ്രസ് അവാര്‍ഡ് ലഭിക്കുന്നത്.’ സലിംകുമാര്‍ പറഞ്ഞു.