ഐശ്വര്യ റായിയും ശില്‍പ ഷെട്ടിയും ഒന്നും ഒന്നുമല്ല…! വിവാഹത്തിന് സോനം കപൂര്‍ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

ബോളിവുഡ് ആഘോഷിച്ച വിവാഹമായിരിന്നു നടി സോനം കപൂറിന്റേത്. തങ്ങളുടെ പ്രൗഢി പുറം ലോകത്തെ അറിയിക്കാന്‍ ലഭിച്ച ഒരവസരമായും ബോളിവുഡ് താരങ്ങള്‍ സോനത്തിന്റെ വിവാഹത്തെ വരവേറ്റത്. വിലപിടിപ്പുള്ള പുത്തന്‍ ഡിസൈന്‍ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് താരങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരിന്നു. അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി, സെയ്ഫ് അലിഖാന്‍, കരീഷ്മ കപൂര്‍, കരീന കപൂര്‍, കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിവാഹത്തിന് സോനം ധരിച്ചിരുന്ന ചുവന്ന നിറത്തിലുള്ള ലെഹങ്ക അനുരാധ വാകില്‍ ഡിസൈന്‍ ചെയ്തതാണ്. ഏകദേശം 70 മുതല്‍ 90 ലക്ഷം വരെ വിലയുള്ള ലെഹങ്കയാണത്. ബോളിവുഡ് താരങ്ങളുടെ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള വസ്ത്രം സോനത്തിന്റേതാണ്. മറ്റ് താരങ്ങളുടെ വിവാഹ വസ്ത്രങ്ങളുടെ വില പരിശോധിക്കാം.

ഐശ്വര്യ റായ്

അഭിഷേകുമായുള്ള ഐശ്വര്യയുടെ വിവാഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഐശ്വര്യയുടെ വസ്ത്രമായിരുന്നു. നീത ലുല്ല ഒരുക്കിയ വസ്ത്രത്തിന് 75 ലക്ഷത്തോളം വിലയുണ്ടായിരുന്നു.

ശില്‍പ ഷെട്ടി കുന്ദ്ര

ബിസിനസുകാരന്‍ രാജ് കുന്ദ്രയെയാണ് ശില്‍പ ഷെട്ടി വിവാഹം ചെയ്തത്. ചുവന്ന നിറത്തിലുള്ള സാരിയില്‍ 8000 സ്വരോവ്സ്‌കി ക്രിസ്റ്റലുകള്‍ പതിച്ചതായിരുന്നു. തരുണ്‍ തഹില്യാനി ഒരുക്കിയ വസ്ത്രത്തിന്റെ വില 50 ലക്ഷത്തോളം രൂപയായിരുന്നു

കരീന കപൂര്‍ ഖാന്‍

സെയ്ഫ് അലിഖാനുമായുള്ള വിവാഹത്തില്‍ സെയ്ഫിന്റെ അമ്മ ശര്‍മ്മിള ടാഗോറിന്റെ വിവാഹ ലെഹങ്കയാണ് അണിഞ്ഞത്. ഋതു കുമാര്‍ ആണ് ഡിസൈന്‍ ചെയ്തത്. റിസപ്ഷന്‍ ചടങ്ങില്‍ 50 ലക്ഷം രൂപ വിലവരുന്ന മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്ത്രമാണ് കരീന ധരിച്ചത്.

അനുഷ്‌ക ശര്‍മ്മ കൊഹ്ലി

മുപ്പത് ലക്ഷം രൂപ വിലവരുന്ന പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് അനുഷ്‌ക വിവാഹചടങ്ങില്‍ ധരിച്ചത്. സബ്യസാചിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

ജനീലിയ ഡിസൂസ

നീത ലുല്ല ഒരുക്കിയ 17 ലക്ഷത്തിന്റെ വസ്ത്രം ധരിച്ചാണ് ജനീലിയ വിവാഹദിനത്തില്‍ തിളങ്ങിയത്. നടന്‍ ഋതേഷ് ദേശ്മുഖിനെയാണ് താരം വിവാഹം ചെയ്തത്.

ബിപാഷ ബസു

കരണ്‍ സിങ് ഗ്രോവറും ബിപാഷയും തമ്മിലുള്ള വിവാഹം ബോളിവുഡ് ആഘോഷമാക്കിയിരുന്നു. നാല് ലക്ഷം വിലവരുന്ന സബ്യസാചി ഒരുക്കിയ ബംഗാളി സ്റ്റൈല്‍ വസ്ത്രമാണ് ബിപാഷ ധരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7