ജോലി വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി ; ഓടുന്ന കാറില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം യുവതിയെ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം ഓടുന്ന കാറില്‍ യുവതിയ്ക്ക് നേരേ ബലാത്സംഗശ്രമം. കുഞ്ഞുമായി കാറില്‍ കയറിയ യുവതിയെയാണ് ഒരു സംഘം ബലാത്സംഗം ചെയ്തത്. ഡല്‍ഹി- ഡെറാഡൂണ്‍ ദേശീയ പാതയില്‍ വച്ചാണ് യുവതിയ്ക്ക് നേരേ ആക്രമണം ഉണ്ടായത്.

മൂന്നുവയസ്സ് പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കെറിഞ്ഞശേഷമായിരുന്നു യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
കാറില്‍ നിന്ന് കുഞ്ഞിനെ എറിയുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ റോഡിലേക്കെറിഞ്ഞ ശേഷം മുന്നോട്ട് പോയ കാര്‍ ദേശീയപാതയ്ക്കടുത്തു തന്നെ യുവതിയേയും തള്ളിയിടുകയായിരുന്നു.

ജോലി നല്‍കാമെന്ന് പറഞ്ഞ് ആര്‍. കെ. മേത്ത എന്നയാള്‍ യുവതിയേയും കുഞ്ഞിനേയും കാറില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് ചേര്‍ത്ത പാനീയം യുവതിയ്ക്ക് നല്‍കി കാറില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് യുവതിയോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു.

പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ നില മെച്ചപ്പെട്ടതായി പൊലീസ് പറയുന്നു. പ്രതികള്‍ക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കാറില്‍ കയറ്റിയ പ്രതി മേത്തയ്ക്കും സുഹൃത്തിനുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Similar Articles

Comments

Advertisment

Most Popular

എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത്...

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8)...

പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ...