ഞാന്‍ സന്തുഷ്ടയാണ്…….പക്ഷേ സംതൃപ്തയല്ല’ : വിവാഹ ശേഷം നടി ഭാവനയുടെ വെളിപ്പെടുത്തല്‍

കൊച്ചി:സിനിമയെ കുറിച്ചും തന്റെ അഭിനയജീവിതത്തെ കുറിച്ചും മനസ്സുതുറന്ന് നടി ഭാവന. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാവണമെന്ന് ഭാവന പറഞ്ഞു.

‘നായികാ കഥാപാത്രങ്ങള്‍ക്ക് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. എന്റേതായ പരാജയങ്ങളും വിജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ സന്തുഷ്ടയാണ്. പക്ഷേ സംതൃപ്തയല്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. സിനിമ ഞാന്‍ നേരത്തെ തന്നെ തൊഴിലായി സ്വീകരിച്ചതാണ്. 15 വയസ് മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വിവാഹവും മറ്റു കാര്യങ്ങളും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതാണ്. അത് അതുവരെ ചെയ്തുവന്ന നമുക്കറിയാവുന്ന ഒരു പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും’, ഭാവന പറയുന്നു.

ബോളിവുഡില്‍ ഉണ്ടായ പോലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാവണമെന്നും സിനിമാ രംഗ്തതെ ഒരുപാട് പ്രതിസന്ധികള്‍ മറികടക്കാന്‍ ഇത് സഹായിക്കുമെന്നും ഭാവന ചൂണ്ടിക്കാട്ടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...