പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി!!! യുവാവ് ഗുരുതരാവസ്ഥയില്‍

ഇവാറ്റ: ബലാത്സംഗ ശ്രമത്തിനിടെ യുവതി ബന്ധുവായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ദുര്‍ഗ്ഗാപുര ഗ്രാമത്തിലാണു സംഭവം. തുടര്‍ന്നു മനോജ് കുമാര്‍ എന്ന യുവാവിനെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ ഒളിച്ചു കടന്ന ഇയാള്‍ യുവതിയെ പീഡിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ സ്വയം രക്ഷയ്ക്കായി യുവതി ഇയാളെ കീഴ്പ്പെടുത്തുകയും കയര്‍ ഉപയോഗിച്ചു കെട്ടിയിട്ട ശേഷം ജനനേന്ദ്രിയം മുറിച്ചു മാറ്റുകയുമായിരുന്നു.

തുടര്‍ന്നു യുവതി തന്നെ ഈ കാര്യം പോലീസിനേയും നാട്ടുകാരേയും അറിയിച്ചു. തുടര്‍ന്നു പോലീസ് എത്തി ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവാവ് സ്ത്രീയുടെ അകന്നു ബന്ധു ആണെന്നു പോലീസ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിട്ടുണ്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7