കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനാണ് ചിലരുടെ ശ്രമം, തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ശ്രമം നടക്കില്ലെന്നും, കീഴാറ്റൂരിനെ മറ്റൊരു നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

”കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനാണ് ചിലരുടെ ശ്രമം. അത് ആര് വിചാരിച്ചാലും സിപിഎം അതിന് അനുവദിക്കില്ല. സിപിഎമ്മിനെ തകര്‍ക്കാനാണ് സമരത്തിലൂടെ ലക്ഷ്യമിടുന്നത്. കീഴാറ്റൂരില്‍ പ്രശ്നങ്ങള്‍ ഉളളവരുമായി തുറന്ന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കും,” കോടിയേരി പറഞ്ഞു.

ദേശീയപാത ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാനുളള ശ്രമത്തെയാണ് വയല്‍ക്കിളികള്‍ സമരത്തിലൂടെ എതിര്‍ത്തത്. സമരത്തിന് ബിജെപി, കോണ്‍ഗ്രസ്, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെയും കേരളത്തിലെ വലിയ പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു.

അതേസമയം സിപിഎമ്മിന് ഏറെ സ്വാധീനമുളള പ്രദേശത്ത് സമരക്കാരെ തുറന്നെതിര്‍ത്താണ് പദ്ധതിക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. ഇവിടെ നാല് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സമരരംഗത്തുളളതെന്നാണ് സിപിഎമ്മിന്റെ വാദം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7