ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഓടിയനും നീരാളിയും. ഈ രണ്ട് ചിത്രങ്ങളും റിലീസിനൊരുങ്ങി നില്ക്കുകയാണ്്. സാജു തോമസ് തിക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി, ശ്രീകുമാര്‍ മേനോന്റെ ഒടിയന്. ചിത്രീകരണം പൂര്‍ത്തിയായ നീരാളി ജൂലൈയില്‍ റിലീസ് ചെയ്യാനുളള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഒടിയന് ഓണം റിലീസായാകും തിയറ്ററുകളിലെത്തുക. ഇതിനിടെ മോഹന്‍ലാലിന്റെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി മെയ് രണ്ടാം വാരം മോഹന്‍ലാല്‍ ഇംഗ്ലണ്ടിലേക്ക് പറക്കും. ലോഹം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജന് ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ദിലീഷ് പോത്തന്, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നാല്പത്തിയഞ്ച് ദിവസത്തെ ഡേറ്റാണ് ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 25 ന് ഒടിയന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ അതിന് ശേഷം ‘അമ്മ ‘യുടെ റിഹേഴ്സല്‍ ക്യാമ്പില്‍ പങ്കെടുക്കും. മേയ് 7നാണ് അമ്മയുടെ സ്റ്റേജ് ഷോ. അതിന് ശേഷമാണ് ലണ്ടനിലേക്ക് പോകുന്നത്. അതേസമയം ബിലാത്തിക്കഥയുടെ ചിത്രീകരണത്തിനിടയില്‍ മറ്റൊരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനായി അഞ്ച് ദിവസത്തെ അവധിയെടുത്ത് മോഹന്‍ലാല്‍ ആസ്ട്രേലിയയിലേക്കും പോകുന്നുണ്ട്
ഒടിയനും നീരാളിയ്ക്കും ശേഷം…; വരുന്ന മോഹന്‍ലാല്‍ ചിത്രം….?
Similar Articles
ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന...
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല...