സഹാരണ്‍പുര്‍: കസ്റ്റഡിയില്‍ എടുക്കാനെത്തിയ പൊലീസുകാര്‍ക്കു പ്രതിയെ മനസ്സിലായില്ല, പ്രതിയോടു സംസാരിച്ചു ഒളിവിലെന്ന പോസ്റ്റര്‍ പതിച്ചു പോലീസ് സംഘം തിരിച്ചുപോയി. തിരിച്ചു സ്‌റ്റേഷനിലെത്തിയപ്പോള്‍ സംഭവങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പുരിലെ ഫത്തേപുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണു സംഭവം. വിഡിയോ വൈറലായതിനെത്തുടര്‍ന്നു വിശദമായി അന്വേഷിക്കാന്‍ പൊലീസ് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ രത്തന്‍ തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയിരുന്നു. എങ്കിലും അന്വേഷണം തുടരാനാണു തീരുമാനം.2017 മേയില്‍ സഹാരണ്‍പുരില്‍നടന്ന വര്‍ഗീയ സംഘര്‍ഷത്തിനു പിന്നില്‍ ഭീം ആര്‍മി ദേശീയ അധ്യക്ഷന്‍ വിനയ് രത്തനാണെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ഇയാള്‍ ഒളിവിലാണെന്നും കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 12,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ചയാണു പൊലീസ് രത്തന്റെ വീട്ടിലെത്തിയത്. രണ്ടു എസ്‌ഐമാരും മൂന്നു കോണ്‍സ്റ്റബിള്‍മാരും കോടതി ഉത്തരവ് അനുസരിച്ചാണു രത്തന്റെ വീട്ടിലെത്തിയതെന്ന് ഫത്തേപുര്‍ എസ്എച്ച്ഒ ഭാനു പ്രതാപ് സിങ് അറിയിച്ചു. രത്തന്റെ മാതാവ് തന്റെ ഇളയ മകനായ സച്ചിനാണ് അതെന്നു വ്യക്തമാക്കിയാണ് സംസാരിച്ചത്. പൊലീസുകാര്‍ ആരും രത്തനെ കണ്ടിട്ടില്ലാത്തതിനാല്‍ തിരിച്ചറിഞ്ഞുമില്ല. മാത്രമല്ല, തങ്ങളുടെ അധികാരപരിധിയില്‍ രത്തനെതിരെ ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്നും ഭാനു പ്രതാപ് സിങ് കൂട്ടിച്ചേര്‍ത്തു.പൊലീസുകാര്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കകമാണു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിനുപിന്നാലെതന്നെ രത്തനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘമെത്തിയെങ്കിലും ആ സമയത്തിനുള്ളില്‍ അയാള്‍ രക്ഷപ്പെട്ടു