സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘സഞ്ജു’വിന്റെ ടീസര്‍ പുറത്തിറങ്ങി.രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷം ചെയ്യുന്നത്. ട്രെയിലറില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ത്രീ ഇഡിയറ്റ്സ്, പി.കെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പരേഷ് റാവല്‍, മനീഷാ കൊയ്രാള, അനുഷ്‌കാ ശര്‍മ, സോനം കപൂര്‍, ദിയാ മിര്‍സ തുടങ്ങിയവരും താരനിരയിലുണ്ട്. വിനോദ് ചോപ്ര ഫിലിംസ്, രാജ് കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.