പിണറായിയിലെ തുടര്‍ മരണം: അമ്മ സൗമ്യയുമായിബന്ധമുള്ള യുവാക്കളെ തേടി പോലീസ്

കണ്ണൂര്‍: പിണറായിയിലെ തുടര്‍ മരണങ്ങളുമായി ബന്ധപ്പെട്ടു മരിച്ച കുട്ടികളുടെ അമ്മ സൗമ്യയുമായിബന്ധമുള്ള രണ്ട് യുവാക്കളെ കുറിച്ച് അന്വേഷണം തുടങ്ങി. സൗമ്യയെ രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സൗമ്യയുടെ കുട്ടികളും മാതാ പിതാക്കളും വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നാടിനെ നടുക്കിയ തുടര്‍ മരണങ്ങളുടെ ചുരുളഴിക്കാനുള്ള ഉര്‍ജ്ജിതമായ അന്വേഷണത്തിലാണ് തലശ്ശേരി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സൗമ്യയെ മഫ്ടിയില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയില്‍ എത്തിയത്.
അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ അമിതമായ അളവില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.
മൂന്ന് മാസം മുന്‍പ് മരിച്ച സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് കൂടി കേസില്‍ നിര്‍ണായകമാകും. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ സൗമ്യയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
2012 സെപ്റ്റംബര്‍ 7 ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന, ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകള്‍ ഐശ്വര്യ , മാര്‍ച്ച് 7 ന് അമ്മ കമല ഏപ്രില്‍ 13 ന് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.ശര്‍ദ്ദിയെ തുടര്‍ന്നായിരുന്നു എല്ലാവരുടെയും മരണം.നാട്ടുകാര്‍ തുടര്‍ മരങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അതേസമയം നാല് പേര്‍ മരിക്കാനിടയായ സംഭവങ്ങളുടെ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7