നിസാര പരിക്കുമായി എത്തിയ യുവാവിനോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചെയ്തത്

ന്യൂഡല്‍ഹി: തലയക്കും മുഖത്തും നിസാര പരിക്കുകളുമായി ആശുപത്രിയില്‍ എത്തിയ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍. ഡല്‍ഹി സര്‍ക്കാറിന്റെ കീഴിലുള്ള സുശ്രുത ട്രോമ സെന്ററിലാണു സംഭവം. നിസാര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിയ വിജേന്ദ്ര ത്യാഗി എന്ന ആള്‍ക്കാണു ദുരനുഭവമുണ്ടായത്.

ആളുമായിയാണ് ഇയാളെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കു വിധയമാക്കിയത് എന്നു പറയുന്നു. വിജേന്ദ്ര എന്നായള്‍ക്കാണു കാലിനു ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ തലയ്ക്കു പരിക്കുമായി എത്തിയ വിരേന്ദ്ര ത്യാഗിയെ ഡോക്ടര്‍മാര്‍ തെറ്റുദ്ധരിച്ചു ശസ്ത്രക്രിയയ്ക്കു വിധയമാക്കുകയായിരിന്നു. അനസ്ത്യേഷ്യ നല്‍കിരുന്നതിനാല്‍ ആളുമാറിയ വിവരം രോഗി അറിഞ്ഞതും ഇല്ല. തുടര്‍ന്ന് ഇതൊന്നുമറിയാതെ ഡോക്ടര്‍മാര്‍ ഇയാളുടെ കാലില്‍ പിന്‍ ഘടിപ്പിക്കുകയും ചെയ്തു. തെറ്റുപറ്റിയതു ശ്രദ്ധയില്‍ പെട്ടതോട പിന്‍ എടുക്കാന്‍ ഇയാളെ ഡോക്മാര്‍ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധയനാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7