ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും ആറ് നഴ്‌സുമാര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചവരെ ക്വാറന്റീനിലാക്കി അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി തുടങ്ങിയിരിക്കുകയാണ്.
അതേസമയം ഹിമാചല്‍ പ്രദേശില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരില്‍ വീണ്ടും പോസിറ്റീവ് ആയത് ആശങ്ക ഉയരുന്നു. കോവിഡ് ബാധിച്ച് ചികിത്സ കഴിഞ്ഞ് മടങ്ങിയ ആളിലാണ് വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇയാളുടെ രണ്ടു പരിളോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഓഴ്ചയ്ക്ക് ശേഷം ശനിയാഴ്ച വീണ്ടും നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിലൂടെയാണ് രോഗബാധിതനായത്.
രാജസ്ഥാനില്‍ പുതിയതായി 44 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഒരാള്‍ ക്ക് മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജസ്ഥാനില്‍ രോഗ ബാധിതരുടെ എണ്ണം 1,395 ആയി ഉയര്‍ന്നു.